ക​ലാ​ശ​ക്കൊ​ട്ടി​നി​ട​യി​ലെ അ​ക്ര​മ​ങ്ങ​ൾ; എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ​ഴി​ച്ച് ചെ​ന്നി​ത്ത​ല
Sunday, April 21, 2019 10:08 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് അ​വ​സാ​നം കു​റി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ അ​ര​ങ്ങ​റി​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും പ​ഴി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യു​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു.

പ​രാ​ജ​യ​ഭീ​തി മൂ​ല​മാ​ണ് ഇ​രു​കൂ​ട്ട​രും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ.​കെ.​ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​ത​ട​ഞ്ഞ സം​ഭ​വ​ത്തെ​യും ആ​ല​ത്തൂ​രി​ൽ യി​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തെ​യും ചെ​ന്നി​ത്ത​ല രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

നേ​ര​ത്തെ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി​യും അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ ത​ള്ളി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.