സൗ​ദി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം: നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു
Monday, April 22, 2019 2:14 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം. റി​യാ​ദി​നു സ​മീ​പ​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​നേ​രെ​യാ​ണ് ഭീ​ക​ര​ക്ര​മ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു.

കാ​റി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ഭീ​ക​ര​ർ പ്ര​ധാ​ന ഗേ​റ്റ് ത​ക​ർ​ത്തു അ​ക​ത്തു​ക​ട​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഗേ​റ്റ് ക​ട​ക്കാ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മം സു​ര​ക്ഷാ സേ​ന ത​ട​ഞ്ഞു.​തു​ട​ർ​ന്നുണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ​ വ​ധി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.