ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പം: പോ​ലീ​സു​കാ​ര​ന്‍റെ കൊ​ല​യാ​ളി​യെ ബജ്‌രംഗ്ദള്‍ നേ​താ​വ് വി​ളി​ച്ചു
Monday, April 22, 2019 5:16 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. സു​ബോ​ധ്കു​മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പ് കേ​സി​ലെ പ്ര​തി​ക​ളെ പ്ര​ദേ​ശ​ത്തെ ബ​ജ്രം​ഗ്ദ​ൾ നേ​താ​വാ​യ യോ​ഗേ​ഷ് രാ​ജ് തു​ട​ർ​ച്ച​യാ​യി ഫോ​ണ്‍ വി​ളി​ച്ചി​രു​ന്ന​താ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് സു​ബോ​ധ്കു​മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഈ ​ദി​വ​സം രാ​വി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ച്ചി​ൻ അ​ലാ​വ​ത്തി​നെ യോ​ഗേ​ഷ് വി​ളി​ച്ചി​രു​ന്നു എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പ​ശു​വി​നെ കൊ​ന്ന വി​വ​രം അ​റി​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഈ ​വി​ളി എ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നു​ശേ​ഷം നി​ര​വ​ധി ത​വ​ണ യോ​ഗേ​ഷ് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗേ​ഷാ​ണ് പ​ശു​വി​നെ കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ആ​ളെ​ക്കൂ​ട്ടി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ർ പ​ശു​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി സി​യാ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഈ ​സ​മ​യം ബു​ല​ന്ദ്ഷ​ഹ​റി​ലൂ​ടെ മു​സ്ലിം കൂ​ട്ടാ​യ്മാ​യായ ഇ​സ്തേ​മ വി​ശ്വാ​സി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്നു. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ തീ​ർ​ഥാ​ട​ക​രെ ഒൗ​റം​ഗ​ബാ​ദി​ൽ​നി​ന്ന് ജ​ഹാം​ഗി​ർ​ബാ​ദി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഇ​ത് വ​ൻ ക​ലാ​പ​വും സം​ഘ​ർ​ഷ​വും ഒ​ഴി​വാ​ക്കി​യെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ് കു​മാ​റി​നെ വ​ധി​ക്കാ​നും ക​ലാ​പ​മു​ണ്ടാ​ക്കാ​നും ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും നേ​ര​ത്തെ ത​ന്നെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. 2015-ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദാ​ദ്രി​യി​ൽ പ​ശു​വി​ന്‍റെ പേ​രി​ൽ മു​ഹ​മ്മ​ദ് അ​ഖ്ലാ​ഖ് എ​ന്ന മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ് കു​മാ​ർ.

സി​യാ​ന മേ​ഖ​ല​യി​ലെ മാ​ഹൗ ഗ്രാ​മ​ത്തി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് പ​ശു​ക്ക​ളു​ടെ ത​ല​യും മ​റ്റ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ പ്ര​ദേ​ശ​ത്ത് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. സി​യാ​ന​യി​ലെ പോ​ലീ​സ് പോ​സ്റ്റ് ന​ശി​പ്പി​ച്ച ഇ​വ​ർ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ക​ല്ലെ​റി​ഞ്ഞു. ചിം​ഗാ​ർ​വ​തി പോ​ലീ​സ് ചൗ​ക്കി​യി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. ഇ​തി​നി​ടെ വെ​ടി​യേ​റ്റാ​ണ് സു​ബോ​ധ്കു​മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.