"​ജു​ഡീ​ഷ​റി​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട സ​മ​യം’; ചീ​ഫ് ജ​സ്റ്റീ​സി​നു പി​ന്തു​ണ​യു​മാ​യി ജ​യ്റ്റ്ലി
Monday, April 22, 2019 5:32 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക ആ​രോ​പ​ണ വി​ധേ​യ​നാ​യ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കു പി​ന്തു​ണ​യു​മാ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റ​വി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഓ​ഫീ​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ് ഇ​തെ​ന്നും ജ​യ്റ്റ്ലി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വ​വു​മു​ള്ള മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്ന് ആ​രോ​പി​ച്ച ജ​യ്റ്റ്ലി, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കാ​ൻ ഇ​ക്കൂ​ട്ട​ർ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം എ​ന്ന അ​വ​കാ​ശം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി. ലൈം​ഗി​ക ആ​രോ​പ​ണം സം​ബ​ന്ധി​ച്ച പ​രാ​തി റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ. അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ മ​ക​ന്‍റെ ക​ന്പ​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത ദി ​വ​യ​ർ, ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ വി​ഷ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ദി ​കാ​ര​വ​ൻ, ലീ​ഫ്ലെ​റ്റ്, ദി ​സ്ക്രോ​ൾ എ​ന്നീ മാ​ധ്യ​മ​ങ്ങ​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

2014 മേ​യ് മാ​സ​ത്തി​നും 2018 ഡി​സം​ബ​റി​നും ഇ​ട​യി​ൽ സു​പ്രീം കോ​ട​തി​യി​ൽ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 10,11 തീ​യ​തി​ക​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ വ​ച്ച് ത​നി​ക്കു നേ​രേ അ​പ​മ​ര്യാ​ദ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മു​ണ്ടാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. വ​ഴ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ന്നെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടെ​ന്നും ഭ​ർ​ത്താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ടു​ത്തെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര സി​റ്റിം​ഗ് ന​ട​ത്തി. 20 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷം 6,80,000 രൂ​പ മാ​ത്രം ബാ​ങ്ക് ബാ​ല​ൻ​സു​ള്ള ഒ​രു ന്യാ​യാ​ധി​പ​നു കി​ട്ടേ​ണ്ട ബ​ഹു​മ​തി ഇ​താ​ണോ എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ആ​രോ​പ​ണ​ത്തെ നേ​രി​ട്ട​ത്. അ​ടി​യ​ന്ത​ര സി​റ്റിം​ഗി​നു ശേ​ഷം ആ​രോ​പ​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ ഉ​ത്ത​ര​വി​റ​ക്കാ​തെ വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളു​ടെ യു​ക്തി​ക്കും ഉ​ത്ത​ര​വാ​ദ​പ​ര​മാ​യ ക​ർ​ത്ത​വ്യ​ത്തി​നും വി​ടു​ക​യാ​ണ് സു​പ്രീം​കോ​ട​തി ചെ​യ്ത​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​സേ​ര ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നും ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യം ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ വ​ലി​യ ശ​ക്തി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ​ണം കൊ​ണ്ടു ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണു സ്വ​ഭാ​വ​ഹ​ത്യ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത​യാ​ഴ്ച ചി​ല സു​പ്ര​ധാ​ന കേ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് ഈ ​ആ​രോ​പ​ണം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.