പാ​ക്കി​സ്ഥാ​നോ​ടു​ള്ള സ​മീ​പ​നം മാ​റ്റ​ണ​മെ​ന്ന് ചി​ദം​ബ​രം; വിമ​ർ​ശി​ച്ച് ബി​ജെ​പി
Monday, April 22, 2019 5:47 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യോ​ടു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ സ​മീ​പ​നം മാ​റ​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ത്തി​ലും മാ​റ്റ​മു​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ഡ​ൽ​ഹി​യി​ൽ ഒ​ബ്സ​ർ​വ​ർ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

ഇ​തു​വ​രെ എ​ന്തു​ചെ​യ്തോ അ​തെ​ല്ലാം പാ​ക്കി​സ്ഥാ​ന്‍റെ സ​മീ​പ​നം മാ​റ്റു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു. അ​തി​ന​ർ​ഥം പാ​ക്കി​സ്ഥാ​നോ​ടു​ള്ള ന​മ്മു​ടെ നി​ല​പാ​ടി​ലും മാ​റ്റം വ​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നാ​ണ്. കാ​ലാ​കാ​ല​ത്തി​ന​നു​സ​രി​ച്ച് പു​തി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്- ചി​ദം​ബ​രം പ​റ​ഞ്ഞു.

ഒ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കോ ഒ​രു വ്യോ​മാ​ക്ര​മ​ണ​മോ പാ​ക്കി​സ്ഥാ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കി​ല്ലെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത, 2016-ൽ ​പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ഇ​ന്ത്യ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ നോ​ർ​ത്തേ​ണ്‍ ക​മാ​ൻ​ഡി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന, ല​ഫ്. ജ​ന​റ​ൽ ഡി.​എ​സ്. ഹൂ​ഡ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ചി​ദം​ബ​ര​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ​യും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ര​സ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭാ​ഷ​യി​ലാ​ണ് ചി​ദം​ബ​രം സം​സാ​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് ജി.​വി.​എ​ൽ. ന​ര​സിം​ഹ റാ​വു കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.