ല​ങ്ക​ന്‍ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ജെ​ഡി​എ​സ് നേ​താ​ക്ക​ള്‍‌ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സൂ​ച​ന; അഞ്ചുപേ​രെ കാ​ണാ​നി​ല്ല
Monday, April 22, 2019 11:41 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ര​ണ്ട് ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​വ​രം. ല​ങ്ക​യി​ലേ​ക്ക് പോ​യ ഏ​ഴം​ഗ ജെ​ഡി​എ​സ് സം​ഘ​ത്തി​ലെ ര​ണ്ട് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് അ​ഞ്ചു പേ​രെ കാ​ണാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ​താ​ണ് നേ​താ​ക്ക​ളെ​ന്നാ​ണ് വി​വ​രം. നെ​ല​മം​ഗ​ല, ഹൂ​ട്ട​ന​ഹ​ള്ളി മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ ഷാം​ഗ്രി ലാ ​ഹോ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി ഞെ​ട്ട​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ല​ങ്ക​യി​ൽ സ്ഫോ​ട​നം ന​ട​ന്ന​തി​ന് ശേ​ഷം ഇ​വ​ര്‍ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.

സ്ഫോ​ട​ന പ​ര​മ്പ​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ട്ടെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വാ​ര്‍​ത്ത​യെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.