ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം: നാ​ല് ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം
Monday, April 22, 2019 2:16 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കാ​ണാ​താ​യ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​ഞ്ച് ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രി​ൽ നാ​ല് പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. ഏ​ഴം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ​താ​ണ് നേ​താ​ക്ക​ളെ​ന്നാ​ണ് വി​വ​രം. നെ​ല​മം​ഗ​ല, ഹൂ​ട്ട​ന​ഹ​ള്ളി മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ ഷാം​ഗ്രി ലാ ​ഹോ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ല​ങ്ക​യി​ൽ സ്ഫോ​ട​നം ന​ട​ന്ന​തി​ന് ശേ​ഷം ഇ​വ​ര്‍ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.

അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴാ​മ​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. സ്ഫോ​ട​ന പ​ര​മ്പ​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വാ​ര്‍​ത്ത​യെ​ത്തു​ന്ന​ത്.

ഈ ​ആ​റു​പേ​രു​ടെ മ​ര​ണം​കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യാ​ക്കാ​രു​ടെ എ​ണ്ണം 12 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.