വി​റ​ങ്ങ​ലി​ച്ച് ല​ങ്ക: അ​ടി​യ​ന്തരാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Monday, April 22, 2019 3:46 PM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യാ​ണ് അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ല​ങ്ക​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ർ​ന്നി​രു​ന്നു ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​മു​ത​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​വി​ൽ വ​രും. രാ​ജ്യ​ത്തെ എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 290 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ 500ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ൻ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ ​ന്നി​വി​ട​ങ്ങ​ളി​ൽ ഞ​യ​റാ​ഴ്ച രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം.

കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ൺ ഗ്രാ​ൻ​ഡ്, കിം​ഗ്സ്ബ​റി ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സി​ന​മ​ൺ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ചാ​വേ​ർ സ്ഫോ​ട​ന​മാ​ണു ന​ട​ന്ന​ത്. ശ്രീ​ല​ങ്ക ൻ ​പ്ര​ധാ​ന​മ​ന്ത്രി റിനി​ൽ വി​ക്ര​മ​സിം​ഗ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് അ​ടു​ത്താ​ണ് സി​ന​മ​ൺ ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.