ബംഗളൂരുവിൽ ജെറ്റ് എയർവേസ് ജീവനക്കാരുടെ പ്രതിഷേധം
Monday, April 22, 2019 6:56 PM IST
ബം​ഗ​ളൂ​രു: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം താ​ത്ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ ജെ​റ്റ് എ​യ​ർ​വേ​സി​ലെ ജീ​വ​ന​ക്കാ​ർ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജെ​റ്റ് എ​യ​ർ​വേ​സി​ലെ കാ​ബി​ൻ ക്രൂ, ​ടെ​ക്നി​ക്ക​ൽ- എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​ത്. ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ന​ക്കാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 500 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

അ​ടി​യ​ന്ത​ര വാ​യ്പ​യ്ക്കു​ള്ള അ​പേ​ക്ഷ ബാ​ങ്കു​ക​ൾ നി​ര​സി​ച്ച​തോ​ടെ​യാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് ബു​ധ​നാ​ഴ്ച സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും മു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.