ര​ഹാ​ന​യ്ക്ക് സെ​ഞ്ചു​റി: ഡ​ൽ​ഹി​ക്ക് 192 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Monday, April 22, 2019 10:18 PM IST
ജ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ക​ച്ച സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ അ​ജി​ങ്ക്യ ര​ഹാ​ന​യു​ടെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ണ്‍​സെ​ടു​ത്തു.

63 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 11 ഫോ​റും ഉ​ൾ​പ്പ​ടെ ര​ഹാ​നെ 105 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ഐ​പി​എ​ല്ലി​ൽ ര​ഹാ​ന​യു​ടെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണി​ത്.

നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് 32 പ​ന്തി​ൽ നി​ന്ന് 50 റ​ണ്‍​സെ​ടു​ത്ത് ര​ഹാ​നെ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ സ​ഞ്ജു റ​ണ്ണൗ​ട്ടാ​യ​ത് രാ​ജ​സ്ഥാ​ന് പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് സ്മി​ത്ത്-​ര​ഹാ​ന കൂ​ട്ടു​ക്കെ​ട്ടാ​ണ് രാ​ജ​സ്ഥാ​നെ മി​ക​ച്ച നി​ല​യി​ൽ എ​ത്തി​ച്ച​ത്. 135 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​വ​ർ പ​ടു​ത്തു​യ​ർ​ത്ത​ത്.

ഡ​ൽ​ഹി​ക്കു​വേ​ണ്ടി റ​ബാ​ഡ ര​ണ്ടും ഇ​ശാ​ന്തും അ​ക്സ​ർ പ​ട്ടേ​ലും മോ​റി​സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.