സു​രേ​ഷ് ക​ല്ല​ട ബ​സി​ലെ അ​തി​ക്ര​മം: ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Tuesday, April 23, 2019 1:33 PM IST
കൊ​ച്ചി: സു​രേ​ഷ് ക​ല്ല​ട ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി ഗി​രി​ലാ​ൽ, വി​ഷ്ണു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യാ​രു​ന്നു. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന ബ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​യും ചെ​യ്തു.

സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന തൃ​ക്കാ​ക്ക​ര എ​സി​പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ജ​യ​ഘോ​ഷ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്ക​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി സ​ച്ചി​ൻ എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ബ​സി​ലേ​ക്കു ക​യ​റി ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട ഇ​വ​രെ ക​രി​ങ്ക​ല്ലി​നു മു​തു​കി​ൽ ഇ​ടി​ക്കു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.