കായംകുളത്തെ സിപിഐ കൗൺസിലർ രണ്ടിടത്ത് വോട്ട് ചെയ്തുവെന്ന് പരാതി
Tuesday, April 23, 2019 2:56 PM IST
കായംകുളം: എൽഡിഎഫ് കായംകുളം നഗരസഭാ കൗൺസിലർ രണ്ടിടത്ത് വോട്ട് രേഖപ്പെടുത്തിയതായി യുഡിഎഫ് നേതാക്കളുടെ പരാതി. നഗരസഭയിലെ സിപിഐ കൗൺസിലർ ജലീൽ എസ് പെരുമ്പളത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

കായംകുളം മണ്ഡലത്തിലെ 89-ാം നമ്പർ ബൂത്തിലും 82-ാം നമ്പർ ബൂത്തിലും ഇദ്ദേഹം വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82-ാം നമ്പർ ബൂത്തിൽ 636 ക്രമനമ്പരായും 89-ാം ബൂത്തിൽ 800 ക്രമനമ്പരായും ജലീൽ വോട്ട് രേഖപ്പെടുത്തിയെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ ആരോപണം ജലീൽ നിഷേധിച്ചു. രണ്ടിടത്ത് വോട്ടർ പട്ടികയിൽ പേരുണ്ട് എന്നത് ശരിയാണെന്നും ഇതിൽ 89-ാം നമ്പർ ബൂത്തിൽ മാത്രമേ താൻ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.