സം​സ്ഥാ​ന​ത്ത് പോ​ളിം​ഗ് കു​തി​ക്കു​ന്നു: അ​ന്പ​ത് ശ​ത​മാ​നം പി​ന്നി​ട്ടു
Tuesday, April 23, 2019 3:06 PM IST
കോ​ട്ട​യം: പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ കേ​ര​ളം റി​ക്കാ​ർ​ഡ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ 51 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലും 50 ശ​ത​മാ​നം പോ​ളിം​ഗ് പി​ന്നി​ട്ടു. വ​യ​നാ​ട്, കോ​ട്ട​യം, ക​ണ്ണൂ​ർ, ഇ​ടു​ക്കി, തൃ​ശൂ​ർ, ചാ​ല​ക്കു​ടി, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ്.

ആ​ദ്യ​മ​ണി​ക്കൂ​റു​ക​ൾ മു​ത​ൽ ക​ന​ത്ത പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം 75 ക​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വ​യ​നാ​ട്ടി​ൽ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പോ​ളിം​ഗാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ന​ത്ത പോ​ളിം​ഗ് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ൾ. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വോ​ട്ടെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ വ്യാ​പ​ക ത​ക​രാ​റു​ണ്ടെ​ന്ന് ആ​ക്ഷേ​പം ഉ​യ​ന്നി​രു​ന്നു.

കോ​വ​ള​ത്തും ചേ​ർ​ത്ത​ല​യി​ലു​മാ​ണ് ഗു​രു​ത​ര പി​ഴ​വു​ണ്ടാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ കോ​വ​ളം ചൊ​വ്വ​ര​യി​ൽ കൈ​പ്പ​ത്തി​ക്ക് വോ​ട്ട് ചെ​യ്യു​മ്പോ​ള്‍ താ​മ​ര​യ്ക്ക് വോ​ട്ട് പ​തി​യു​ന്നെ​ന്ന് ആ​രോ​പ​ണം ത​ള്ളി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ചേ​ർ​ത്ത​ല​യി​ൽ ഏ​ത് ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ലും താ​മ​ര​യ്ക്ക് തെ​ളി​യു​ന്ന​താ​യു​മാ​ണ് പ​രാ​തി​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, കൊ​ല്ല​ത്ത് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കൊ​ല്ലം പ​ട്ട​ത്താ​നം സ്കൂ​ളി​ൽ ബൂ​ത്ത് ന​മ്പ​ർ 50 ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.