ക്രമക്കേട് ആരോപിച്ച വോട്ടർക്കെതിരേ കേസ്
Tuesday, April 23, 2019 3:30 PM IST
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151-ാം നന്പർ ബൂത്തിലെ വോട്ടർ എബിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ഇയാൾ രാവിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ടെസ്റ്റ് വോട്ട് നടത്തി. ഇതിൽ എബിൻ പരാജയപ്പെട്ടതോടെയാണ് കമ്മീഷൻ കേസെടുക്കാൻ പോലീസിനോട് നിർദ്ദേശിച്ചത്.

തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്ത് രാവിലെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്പോൾ ബിജെപി ചിഹ്നമായ താമരയിലേക്ക് പോകുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് എത്തിയത്. ജില്ലാ ഭരണകൂടവും പരാതി തെറ്റാണെന്ന് സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.