മോ​ദി ഷോ ​വീ​ണ്ടും; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Tuesday, April 23, 2019 9:53 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ഗു​ജ​റാ​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച മോ​ദി തു​റ​ന്ന ജീ​പ്പി​ൽ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം​ചെ​യ്ത് ക​ട​ന്നു​പോ​യ​താ​യാ​ണ് പ​രാ​തി.

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യും അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ​നി​ന്നും 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ​വ​രെ വി​ല​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യും റോ​ഡ് ഷോ​യും പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ന​അ​ഭി​ഷേ​ക് സിം​ഘ്‌​വി പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളെ​ക്കാ​ള്‍ ശ​ക്തി​യു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​തീ​തി യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ, ഗാ​ന്ധി​ന​ഗ​റി​ലെ​ത്തി അ​മ്മ​യു​ടെ അ ​നു​ഗ്ര​ഹം വാ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് മോ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.