കൊ​ളം​ബോ സ്ഫോ​ട​നം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യ കു​ട്ടി​യും
Tuesday, April 23, 2019 11:26 PM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യ കു​ട്ടി​യും. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യു​ടെ ബ​ന്ധു​വാ​യ എ​ട്ടു​വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​ന്‍റെ നേ​താ​വ് ഷേ​ഖ് ഫ​സ്‌​ലു​ൽ ക​രീ​മി​ന്‍റെ കൊ​ച്ചു​മ​ക​ൻ സ​യാ​ൻ ചൗ​ധ​രി​യെ ബോം​ബ് സ്ഫോ​ട​ന​ത്തി​നു ശേ​ഷം ക​ണാ​നി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

കൊ​ളം​ബോ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ പി​താ​വ് മൊ​ഷി​യു​ൾ ഹ​ഖ് ചൗ​ധ​രി​ക്കൊ​പ്പം സ​യാ​ൻ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ​യാ​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സോ​ഹ​ൻ ചൗ​ധ​രി​യും അ​മ്മ ഷേ​ഖ് ആ​മി​ന സു​ൽ​ത്താ​ന സോ​ണി​യ​യും ഹോ​ട്ട​ൽ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. അ​വ​ധി ആ​ഘാ​ഷ​ത്തി​നാ​ണ് കു​ടും​ബം കൊ​ളം​ബോ​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.