ഹൈ​വോ​ൾ​ട്ട് വാ​ട്സ​ൺ; ചെ​ന്നൈ വീ​ണ്ടും സൂ​പ്പ​ർ
Tuesday, April 23, 2019 11:53 PM IST
ചെ​ന്നൈ: ഷെ​യ്ൻ വാ​ട്സ​ന്‍റെ തീ​പ്പൊ​രി​പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ആ​റു വി​ക്ക​റ്റ് ജ​യം. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. വാ​ട്സ​ന്‍റെ ഒ​റ്റ​യാ​ൾ​പോ​രാ​ട്ട​മാ​ണ് ചെ​ന്നൈ​യ്ക്കു അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. 53 പ​ന്തി​ൽ ആ​റ് സി​ക്സ​റും ഒ​മ്പ​ത് ഫോ​റു ഉ​ൾ​പ്പെ​ടെ 96 റ​ൺ​സാ​ണ് ഓ​സ്ട്രേ​ലി​യ​ൻ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. സു​രേ​ഷ് റെ​യ്ന​യും (38) അ​മ്പാ​ട്ടി റാ​യ്ഡു​വും (21) വാ​ട്സ​ണ് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യു​ടേ​യും (83) ഡേ​വി​ഡ് വാ​ർ​ണ​റു​ടേ​യും (57) ക​രു​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ ഓ​പ്പ​ണ​ർ ജോ​ണി ബെ​യ​ർ​സ്റ്റോ​യെ (പൂ​ജ്യം) ന​ഷ്ട​പ്പെ​ട്ട ശേ​ഷം ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന പാ​ണ്ഡെ​യും വാ​ർ​ണ​റും സ്കോ​ർ 120ൽ ​എ​ത്തി​ച്ച​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

മ​നീ​ഷ് പാ​ണ്ഡെ​യു​ടെ 49 പ​ന്തി​ൽ​നി​ന്നാ​ണ് 83 റ​ണ്‍​സ് എ​ടു​ത്ത​ത്. 45 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടി​യ വാ​ർ​ണ​റെ ഹ​ർ​ഭ​ജ​ൻ എം.​എ​സ്. ധോ​ണി​യു​ടെ കൈ​ക​ളി​ലെ ത്തി​ച്ചു. ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും ഓ​സീ​സ് താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്നു. 72 പ​ന്തി​ൽ​നി​ന്ന് 115 റ​ണ്‍​സ് നേ​ടി​യാ​ണ് ഇ​വ​രു​ടെ ര​ണ്ടാം വി​ക്ക​റ്റ് കൂ ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ വി​ജ​യ് ശ​ങ്ക​റും (26 റ​ണ്‍​സ്) മ​നീ​ഷ് പാ​ണ്ഡെ​യും ചേ​ർ​ന്ന് 33 പ​ന്തി​ൽ 47 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

നാ​ല് പ​ന്തി​ൽ അ​ഞ്ച് റ​ണ്‍​സു​മാ​യി യൂ​സ​ഫ് പ​ഠാ​ൻ പു​റ​ത്താ​കാ​തെ​നി​ന്നു. ആ​ദ്യ അ​ഞ്ച് ഓ​വ​റി​ൽ 43 റ​ണ്‍​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി. 11 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ്കോ​ർ 103 ആ​യി. എ​ന്നാ​ൽ അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 24 റ​ണ്‍​സ് നേ​ടാ​നേ സ​ണ്‍​റൈ​സേ​ഴ്സി​നു സാ​ധി​ച്ചു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.