മോ​ദി വെ​ള്ളി​യാ​ഴ്ച വാ​രാ​ണ​സി​യി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കും
Wednesday, April 24, 2019 2:16 AM IST
ന്യൂ​ഡ​ൽ​ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ​നി​ന്നു​മാ​ണ് മോ​ദി ജ​ന​വി​ധി തേ​ടു​ന്ന​ത്. വാ​രാ​ണ​സി​യി​ലെ സി​റ്റിം​ഗ് എം​പി​യാ​ണ് മോ​ദി.

പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് മോ​ദി​യോ​ടൊ​പ്പം ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും നി​തി​ഷ് കു​മാ​ർ, പ്ര​കാ​ശ് സിം​ഗ് ബാ​ഡ​ൽ, രാം ​വി​ലാ​സ് പ​സ്‌വാ​ൻ, ഉ​ദ്ധ​വ് താ​ക്ക​റെ തു​ട​ങ്ങി​യ​വ​രും അ​നു​ഗ​മി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മോ​ദി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും വ്യാ​ഴാ​ഴ്ച മോ​ദി വാ​രാ​ണ​സി​യി​ൽ റോ​ഡ്ഷോ ന​ട​ത്തു​മെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​റ​ഞ്ഞു. മേ​യ് 19നാ​ണ് വാ​രാ​ണ​സി​യി​ൽ വോ​ട്ടെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.