ത​ല​സ്ഥാ​ന​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഗം​ഭീ​ർ സ​ന്പ​ന്ന​ൻ; ആ​സ്തി 147 കോ​ടി
Wednesday, April 24, 2019 5:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഗൗ​തം ഗം​ഭീ​ർ ഏ​റ്റ​വും സ​ന്പ​ന്ന​ൻ. 147 കോ​ടി രൂ​പ​യാ​ണ് ഈ ​മു​ൻ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ആ​സ്തി. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഗം​ഭീ​ർ ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗം​ഭീ​ർ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

മ​റ്റൊ​രു ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​നോ​ജ് തി​വാ​രി​യു​ടെ ആ​സ്തി 24 കോ​ടി രൂ​പ​യാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 4.33 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ് തി​വാ​രി​യു​ടെ ആ​സ്തി​യി​ലു​ണ്ടാ​യി. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ര​മേ​ഷ് ബി​ന്ദു​രി​യും കോ​ടി​പ​തി​യാ​ണ്. 18 കോ​ടി രൂ​പ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 3.5 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ്.

സൗ​ത്ത് ഡ​ൽ​ഹി​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജേ​ന്ദ​ർ സിം​ഗി​ന് 8.6 കോ​ടി രൂ​പ​യു​ടെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​തി​ന് 4.92 കോ​ടി രൂ​പ​യു​ടെ​യും ആ​സ്തി​യു​ണ്ട്. ബോ​ക്സിം​ഗ് താ​ര​മാ​യി​രു​ന്ന വി​ജേ​ന്ദ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.