മോ​ദി​യു​ടെ വ​ര​വ്: തെ​രു​വു​ക​ളി​ൽ വെ​ള്ളം​ത​ളി​ച്ചു; "ഷെ​ഹ​ന്‍​ഷാ' വ​രു​ന്നെ​ന്നു പ്രി​യ​ങ്ക
Wednesday, April 24, 2019 5:43 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി തെ​ര​വു​ക​ളി​ൽ വെ​ള്ളം​ത​ളി​ച്ച ന​ട​പ​ടി​യി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. അ​ദ്ദേ​ഹം കാ​വ​ൽ​ക്കാ​ര​നാ​ണോ അ​തോ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ച​ക്ര​വ​ർ​ത്തി​ (ഷെ​ഹ​ന്‍​ഷാ) യാ​ണോ എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ന്ദ​യി​ലെ തെ​രു​വു​ക​ളി​ലാ​ണ് മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ടാ​ങ്ക​റു​ക​ളി​ൽ എ​ത്തി​ച്ച് വെ​ള്ളം​ത​ളി​ച്ച​ത്. വ​ര​ൾ​ച്ചാ​ബാ​ധി​ത മേ​ഖ​ല​യാ​യ ബു​ന്ദേ​ൽ​ഖ​ണ്ഡി​ന് തൊ​ട്ട​ടു​ത്താ​ണ് ബാ​ന്ദ. ഈ​യാ​ഴ്ച മോ​ദി ബാ​ന്ദ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്നു​ണ്ട്. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്. തെ​രു​വു​ക​ളി​ൽ വെ​ള്ളം ത​ളി​ക്കു​ന്ന വീ​ഡി​യോ​യും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

ആ​റാം ഘ​ട്ട​ത്തി​ൽ മേ​യ് ആ​റി​നാ​ണ് ബാ​ന്ദ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വാ​രാ​ണ​സി​യി​ൽ മോ​ദി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യി പ്രി​യ​ങ്ക മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്, പ്ര​ധാ​ന​മ​ന്ത്രി​ക്കു നേ​രെ നേ​രി​ട്ടു വി​മ​ർ​ശ​നം തൊ​ടു​ത്ത് പ്രി​യ​ങ്ക രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.