2030ൽ ​ലോ​ക​ത്തി​ലെ മൂ​ന്ന് വ​ൻ​ശ​ക്തി​ക​ളെ പി​ന്ത​​ള്ളി ഇ​ന്ത്യ ഒ​ന്നാ​മ​താ​കു​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്
Wednesday, April 24, 2019 6:54 AM IST
ന്യൂ​ഡ​ൽ​ഹി: 2030 ആ​കു​ന്പോ​ൾ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്ന് വ​ൻ​ശ​ക്തി​ക​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​താ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സാ​ന്പ​ത്തി​ക, ശ​ക്തി​യു​ടെ കാ​ര്യ​ത്തി​ൽ റ​ഷ്യ, ചൈ​ന, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി ഇ​ന്ത്യ കു​തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ച​ത്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തി. 2014ൽ ​ഇ​ന്ത്യ പ​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ൽ 2018ൽ ​ഇ​ന്ത്യ ആ​റാം സ്ഥാ​ന​ത്താ​യെ​ന്നും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 126 ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ന്നി​രു​ന്ന ന​ക്സ​ലി​സം ഇ​പ്പോ​ൾ എ​ട്ട് ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​ടു​ത്ത മൂ​ന്നോ നാ​ലോ വ​ർ​ഷം കൊ​ണ്ട് ഇ​ന്ത്യ​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി ന​ക്സ​ലി​സം പി​ഴു​തെ​ടു​ക്കു​മെ​ന്ന് താ​ൻ ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.