തൃ​ശൂ​രി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു​ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു
Wednesday, April 24, 2019 8:54 AM IST
തൃ​ശൂ​ർ: മു​ണ്ടൂ​ർ പാ​റ​പ്പു​റ​ത്ത് ര​ണ്ടു​ യു​വാ​ക്ക​ളെ ക​ഞ്ചാ​വ് മാ​ഫി​യ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മു​ണ്ടൂ​ർ സ്വ​ദേ​ശി ശ്യാം, ​മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി ക്രി​സ്റ്റോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു​ പു​ല​ർ​ച്ചെ നാലോടെയായിരുന്നു സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ടി​പ്പ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു​ വീഴ്ത്തിയ ശേഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​.

ഗു​ണ്ടാ കു​ടി​പ്പി​ക​യും, ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളു​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു​ പേ​ര​ട​ങ്ങു​ന്ന സം​ഘം ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി യാ​ത്ര​ ചെ​യ്യു​ന്പോ​ഴാ​ണ് സംഭവം. മ​റ്റു ര​ണ്ടു​പേ​രെ​കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല.

പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ചു ര​ണ്ടു​ പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.