ചീ​ഫ് ജ​സ്റ്റീ​സി​ന് എ​തി​രേ​യു​ള്ള പ​രാ​തി: പ​രാ​തി​ക്കാ​രി​ക്ക് മൂ​ന്നം​ഗ സ​മി​തി​യു​ടെ നോ​ട്ടീ​സ്
Wednesday, April 24, 2019 10:54 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​രി​ക്ക് നോ​ട്ടീ​സ്. സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്.​എ. ബോബ്​ഡെ ത​ല​വ​നാ​യ സ​മി​തി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന മൂ​ന്നം​ഗ സ​മി​തി​ക്ക് മു​ന്നി​ൽ മ​റ്റ​ന്നാ​ൾ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.

മു​ൻ വ​നി​താ ജീ​വ​ന​ക്കാ​രി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ജ​സ്റ്റീ​സ് എ​സ്.​എ. ബോബ്​ഡെ​യ്ക്കൊ​പ്പം ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, ഇ​ന്ദി​രാ ബാ​ന​ർ​ജി എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും സീ​നി​യ​റാ​യ ജ​ഡ്ജി​യാ​ണു ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.