ഡിജിപിക്കെതിരേ എം.കെ.രാഘവൻ; ബെഹ്റ സിപിഎമ്മിന്‍റെ ചട്ടുകം
Wednesday, April 24, 2019 3:40 PM IST
കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ. തനിക്കെതിരേ ഉയർന്ന ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നതിന് ബെഹ്റയാണ് ഗൂഢാലോചന നടത്തിയതെന്ന് രാഘവൻ ആരോപിച്ചു.

അപകീർത്തിപരമായ പരാമർശം തനിക്കെതിരേ പ്രചരിപ്പിച്ചവർക്കെതിരേയും തനിക്കെതിരേ ഗൂഢാലോചന നടത്തിയവർക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്നാഥ് ബെഹ്റ സിപിഎമ്മിന്‍റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. തനിക്കെതിരേ കേസെടുക്കാൻ നിർദ്ദേശിച്ച് നിരവധി തവണ ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു. കേസെടുക്കാൻ വലിയ സമ്മർദ്ദമാണ് ഡിജിപി ചെലുത്തിയതെന്നും എം.കെ.രാഘവൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.