50 ശ​ത​മാ​നം വി​വി​പാ​റ്റ് എ​ണ്ണ​ണം: 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വീണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു
Wednesday, April 24, 2019 3:57 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ അ​വി​ശ്വാ​സം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വീ​ണ്ടും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്ത്. 50 ശ​ത​മാ​നം വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ എ​ണ്ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ‌ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി. ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ് സ്ലി​പ്പു​ക​ൾ മാ​ത്രം എ​ണ്ണി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ മൂ​ന്നാം​ഘ​ട്ട പോ​ളിം​ഗി​നി​ടെ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളും ത​ക​രാ​റു​ക​ളും ക​ണ്ടെ​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് കു​ത്തി​യ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് വീ​ണ​താ​യി പ​രാ​തി ഉ​യ​ർ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടെ​ന്നും പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ൽ പ്ര​തി​പ​ക്ഷം പ​റ​യു​ന്നു.



വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും ഓ​രോ ബൂ​ത്തു​ക​ളി​ലെ വീ​തം മാ​ത്ര​മേ എ​ണ്ണാ​നാ​വൂ​യെ​ന്നും 50 ശ​ത​മാ​നം എ​ണ്ണ​ണ​മെ​ങ്കി​ൽ ആ​റ് ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ എ​ടു​ത്ത് അ​ത് എ​ണ്ണി കൃ​ത്യ​ത പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.