കല്ലട ബസിലെ ഗുണ്ടായിസം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Wednesday, April 24, 2019 4:01 PM IST
തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷന്‍റെ ഉത്തരവ്.

അതിനിടെ ബസുടമയായ സുരേഷിനോട് പോലീസ് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും ഇയാൾ ഒളിച്ചുകളിക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.