43 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ ബൂ​ത്തി​ൽ റീ​പോ​ളിം​ഗ്
Wednesday, April 24, 2019 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ക​ള​മ​ശേ​രി​യി​ൽ റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വോ​ട്ടു​ക​ളി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റീ​പോ​ളിം​ഗ്. തി​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.

ക​ള​മ​ശേ​രി​യി​ൽ 83-ാം ന​ന്പ​ർ ബൂ​ത്തി​ൽ യ​ഥാ​ർ​ഥ വോ​ട്ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​പ്പോ​ൾ മെ​ഷീ​നി​ൽ 43 വോ​ട്ടു​ക​ൾ അ​ധി​കം കാ​ണി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ആ​കെ വോ​ട്ടി​ന്‍റെ എ​ണ്ണം എ​ടു​ക്കു​ന്പോ​ഴാ​ണ് വ്യ​ത്യാ​സം ക​ണ്ട​ത്. ഇ​തോ​ടെ മൂ​ന്നു മു​ന്ന​ണി​യി​ലേ​യും പ്ര​തി​നി​ധി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ശോ​ധി​ച്ച് ഇ​തു സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​കെ 215 വോ​ട്ട​ർ​മാ​രാ​ണ് ക​ള​മ​ശേ​രി 83-ാം ന​ന്പ​ർ ബൂ​ത്തി​ൽ പോ​ൾ ചെ​യ്ത​ത്. അ​വ​സാ​നം എ​ണ്ണി​യ​പ്പോ​ൾ 258 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​താ​യാ​ണ് കാ​ണി​ച്ച​ത്. മോ​ക് പോ​ളി​ലെ വോ​ട്ടു​ക​ൾ മാ​റ്റാ​തെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​ണ് ഈ ​അ​ധി​ക വോ​ട്ടു​ക​ൾ​ക്കു കാ​ര​ണ​മെ​ന്നു മീ​ണ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.