പു​ൽ​വാ​മ​യ്ക്കു ശേ​ഷം സൈ​ന്യ​ത്തി​ന്‍റെ തി​രി​ച്ച​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 41 ഭീ​ക​ര​ർ
Wednesday, April 24, 2019 6:23 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സൈ​ന്യം ഇ​തു​വ​രെ കൊ​ന്നൊ​ടു​ക്കി​യ​ത് 41 ഭീ​ക​ര​രെ. ഇ​തി​ൽ 25 ഭീ​ക​ര​ർ ജെ​യ്ഷെ മു​ഹ​മ്മ​ദ് സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ക​ര​സേ​ന ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ കെ.​ജെ.​എ​സ് ധി​ല്ല​ൻ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​ര​ത അ​വ​സാ​നി​ക്കും വ​രെ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഷ്മീ​രി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി സൈ​ന്യം കൊ​ന്നൊ​ടു​ക്കി​യ​ത് 69 ഭീ​ക​ര​രെ​യാ​ണ്. 12 ഭീ​ക​ര​രെ ജീ​വ​നോ​ടെ പി​ടി​കൂ​ടി. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല മെ​ച്ച​പ്പെ​ട്ട​താ​യും ലെ​ഫ്. ജ​ന​റ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.