മോ​ദി മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ വ​രു​ന്നെ​ന്ന് പ്ര​ചാ​ര​ണം; നി​ഷേ​ധി​ച്ച് ബി​ജെ​പി
Wednesday, April 24, 2019 7:18 PM IST
ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ബി​ജെ​പി. വെ​ള്ളി​യാ​ഴ്ച മോ​ദി വാ​രാ​ണ​സി​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നാ​ണ് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​ത് വ്യാ​ജ പ്ര​ചാ​ര​ണ​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​ണെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വാ​ര​ണാ​സി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന റോ​ഡ് ഷോ ​മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ലെ​ന്നും ത​ന്നെ പോ​ലെ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ മോ​ദി​ക്ക് ഭ​യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ കാണാ​ൻ ത​യാ​റാ​യ​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.