ക​ന​യ്യ​യെ നേ​രി​ടാ​ൻ മോ​ദി "നേ​രി​ട്ടി​റ​ങ്ങി'; പേ​രു​പ​റ​യാ​തെ ഉ​രു​ണ്ടു​ക​ളി​ച്ച് ഗി​രി​രാ​ജ് സിം​ഗ്
Wednesday, April 24, 2019 7:30 PM IST
ബേ​ഗു​സാ​രാ​യി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഹാ​റി​ലെ ബേ​ഗു​സാ​രാ​യി​യി​ൽ, എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു പ​റ​യാ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കു മ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ഇ​തേ​വ​രെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ജെഎൻയു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ക​ന​യ്യ​കു​മാ​റി​ന്‍റെ പേ​രു പ​റ​ഞ്ഞി​ട്ടി​ല്ല.

ഇ​ട​തു​സ​ഖ്യ​ത്തി​ന്‍റെ സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​ണ് ക​ന​യ്യ. ആ​ർ​ജെ​ഡി നേ​താ​വ് ത​ൻ​വി​ർ ഹു​സൈ​ൻ കൂ​ടി മ​ത്സ​രി​ക്കു​ന്ന​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം ക​ന​യ്യ​കു​മാ​റി​ന്‍റെ പേ​രു പ​റ​യാ​തെ തു​ക്ഡെ തു​ക്ഡെ ഗാം​ഗ് എ​ന്നാ​ണ് ഗി​രി​രാ​ജ് സിം​ഗ് പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ എ​ന്നാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ടി​വി ചീ​ഫ് എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​യാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​മ​ർ​ശ​ക​രാ​യ ഇ​ട​തു​പ​ക്ഷ​ക്കാ​രേ​യും ലി​ബ​റ​ലു​ക​ളേ​യും വി​ശേ​ഷി​പ്പി​ക്കാ​നാ​യി ഈ ​വാ​ക്ക് ശ്ര​ദ്ധേ​യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ക​ന​യ്യ​കു​മാ​റി​ന്‍റെ പേ​രു പ​റ​യ​രു​തെ​ന്ന് ഗി​രി​രാ​ജ് സിം​ഗി​ന് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഇ​തു സം​ബ​ന്ധി​ച്ചു ബി​ഹാ​റി​ലെ നേ​താ​ക്ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് എ​ൻ​ഡി​എ കാ​ന്പ​യ്ൻ നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റു​മു​ട്ട​ൽ വ്യ​ക്തി​ഗ​ത പോ​രാ​ട്ട​മാ​യി മാ​റ​രു​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു നി​ർ​ബ​ന്ധ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചാ​ൽ ബേ​ഗു​സാ​രാ​യി​ക്കാ​ര​നാ​യ ക​ന​യ്യ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ബി​ജെ​പി ഏ​റെ വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി വ​രും. ഇ​തു മു​ന്നി​ൽ​ക​ണ്ടാ​ണ് ക​ന​യ്യ​യു​ടെ പേ​രു പ​റ​യാ​തെ ബി​ജെ​പി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​ത്.

ഒ​രു​ഘ​ട്ട​ത്തി​ൽ ഗി​രി​രാ​ജ് സിം​ഗ് ഗി​രി​രാ​ജ് സിം​ഗു​മാ​യാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​തെ​ന്നു വ​രെ ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു​വ​ച്ചു. തി​ങ്ക​ളാ​ഴ്ച ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ, പു​ൽ ബാ​ബ, ബ്രി​ഗേ​ഡ് ബാ​ബ എ​ന്നി​ങ്ങ​നെ​യാ​ണ് ഗി​രി​രാ​ജ് സിം​ഗ് ക​ന​യ്യ​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

ബേ​ഗു​സാ​രാ​യി​ൽ ക​ന​യ്യ​കു​മാ​റി​നെ​തി​രെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഗി​രി​രാ​ജ് സിം​ഗ് സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തു​റ​ന്ന​ടി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യ ക​ന​യ്യ​യെ പി​ന്തു​ണ​ക്കാ​മെ​ന്ന് ആ​ർ​ജെ​ഡി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ങ്കി​ലും പി​ന്നീ​ട് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ നി​ർ​ണാ​യ​ക സ്വാ​ധീ​ന​ശ​ക്തി​യാ​യ ക​ന​യ്യ​യു​ടെ ഭൂ​മി​ഹാ​ർ സ​മു​ദാ​യം ഗി​രി​രാ​ജ് സിം​ഗി​നെ​യാ​യി​രി​ക്കും പി​ന്തു​ണ​യ്ക്കു​ക എ​ന്നാ​ണ് ആ​ർ​ജെ​ഡി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം ക​ന​യ്യ​കു​മാ​റി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വം ആ​ർ​ജെ​ഡി നേ​താ​വാ​യ തേ​ജ​സ്വി യാ​ദ​വി​നെ അ​സ്വ​സ്ഥ​നാ​ക്കു​ന്ന​താ​ണ് ആ​ർ​ജെ​ഡി ക​ന​യ്യ​യെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.