കാ​യം​കു​ള​ത്ത് ക​ല്ല​ട​യു​ടെ ബ​സ് ത​ട​ഞ്ഞി​ട്ട് എ​ഐ​വൈ​എ​ഫ് പ്ര​തി​ഷേ​ധം
Wednesday, April 24, 2019 8:55 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ള​ത്ത് ക​ല്ല​ട​യു​ടെ ബ​സ് ത​ട​ഞ്ഞി​ട്ട് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​രെ ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദ്ദി​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. 15 മി​നു​ട്ടോ​ളം പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ബ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ബംഗളൂ​​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സ​ർ​വ്വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യാ​ത്ര​ക്കാ​രെ ബ​സ് ജീ​വ​ന​ക്കാ​ർ ഉ​പ​ദ്ര​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സ് ഹ​രി​പ്പാ​ട് വ​ച്ച് ത​ക​രാ​റി​ലാ​വു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​രെ വൈ​റ്റി​ല​യി​ൽ വ​ച്ച് ക​ല്ല​ട ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.