കു​ൻ​മിം​ഗ് ഓ​പ്പ​ണി​ൽ അ​ട്ടി​മ​റി; മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റി​നെ വീ​ഴ്ത്തി അ​ങ്കി​ത
Wednesday, April 24, 2019 9:41 PM IST
അ​ന്നിം​ഗ് (ചൈ​ന): കു​ൻ​മിം​ഗ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ് സീ​ഡാ​യ അ​ങ്കി​ത റെ​യ്ന​യ്ക്ക് അ​ട്ടി​മ​റി ജ​യം. യു​എ​സ് ഓ​പ്പ​ണ്‍ മു​ൻ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​റു​മാ​യി​രു​ന്ന സാ​മ​ന്ത സ്ട്രോ​സ​റെ അ​ങ്കി​ത അ​ട്ടി​മ​റി​ച്ചു.

ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ങ്ക​ല ജേ​താ​വാ​യ ഇ​ന്ത്യ​ൻ താ​രം 7-5, 2-6, 7-5നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ താ​ര​ത്തെ അ​ട്ടി​മ​റി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ര​ണ്ടാം റൗ​ണ്ടി​ൽ ചൈ​ന​യു​ടെ കെ​യ് ലി​ൻ സ്ഹാ​ങ് ആ​ണ് അ​ങ്കി​ത​യു​ടെ എ​തി​രാ​ളി.

178-ാം റാ​ങ്കു​കാ​രി​യാ​യ അ​ങ്കി​ത ഇ​സ്താം​ബു​ളി​ൽ ഈ​മാ​സം ആ​ദ്യം ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. സാ​നി​യ മി​ർ​സ, നി​രു​പ​മ വി​ദ്യാ​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കു​ശേ​ഷം ലോ​ക റാ​ങ്കിം​ഗി​ൽ ഇ​രു​നൂ​റി​നു​ള്ളി​ൽ ക​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​രി​യാ​ണ് ഇ​രു​പ​ത്താ​റു​കാ​രി​യാ​യ അ​ങ്കി​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.