വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ല​വേ​ദ​ന​യാ​യി: പ്ര​ജ്ഞാ സിം​ഗി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കും
Wednesday, April 24, 2019 10:50 PM IST
ഭോ​പ്പാ​ൽ: മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. അ​വ​ർ​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

ഭോ​പ്പാ​ലി​ൽ​നി​ന്ന് ബി​ജെ​പി സീ​റ്റി​ൽ അ​വ​ർ ലോ​ക്സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച പ്ര​ജ്ഞാ സിം​ഗ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ചി​ല​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബാ​​ബ​​റി മ​​സ്ജി​​ദ് ത​​ക​​ർ‌​​ക്കു​​ന്ന​​തി​​നു പ​​ങ്കാ​​ളി​​യാ​​യ​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്ന പ്ര​​സ്താ​​വി​​ച്ച പ്ര​​ജ്ഞാ സിം​​ഗി​​നെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു. മു​​ൻ‌ മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് ത​​ല​​വ​​ൻ ഹേ​​മ​​ന്ദ് കാ​​ർ​​ക്ക​​രെ​​യെ അ​​പ​​മാ​​നി​​ച്ചു​​കൊ​​ണ്ട് പ്ര​​ജ്ഞാ സിം​​ഗ് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ഏ​​റെ വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.