കിം ​ജോം​ഗ് ഉ​ൻ റ​ഷ്യ​യി​ൽ; വ്യാ​ഴാ​ഴ്ച പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച
Wednesday, April 24, 2019 11:16 PM IST
മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ റ​ഷ്യ​യി​ലെ​ത്തി. ത​ന്‍റെ പ്ര​ത്യേ​ക ട്രെ​യി​നി​ലാ​ണ് കിം ​വ്ളാ​ഡി​വോ​സ്റ്റോ​ക്കി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ടി​നു​മാ​യി കിം ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കൊ​റി​യ​ൻ മേ​ഖ​ല​യി​ലെ ആ​ണ​വ പ്ര​തി​സ​ന്ധി​യാ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ ച​ർ​ച്ചാ വി​ഷ​യ​മാ​വു​ക. കൂടിക്കാഴ്ച നടക്കുന്ന വ്ളാ​ഡി​വോ​സ്റ്റോ​ക്കി​ലെ റ​സ്കി ദ്വീ​പി​ൽ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ റ​ഷ്യ​യു​ടെ​യും ഉ​ത്ത​ര​കൊ​റി​യ​യു​ടെ​യും പ​താ​ക​ക​ൾ പ​റ​ക്കു​ന്ന​തു കാ​ണാം.

യു​എ​സു​മാ​യി ന​ട​ത്തി​യ ഉ​ച്ച​കോ​ടി കാ​ര്യ​മാ​യ ഫ​ലം ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ടി​നു​മാ​യി ച​ർ​ച്ച​യ്ക്കു കിം ​ത​യാ​റാ​വു​ന്ന​ത്. സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ആ​ദ്യ കിം-​ട്രം​പ് ഉ​ച്ച​കോ​ടി​യെ​ത്തു​ട​ർ​ന്ന് ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഫെ​ബ്രു​വ​രി​യി​ൽ ഹാ​നോ​യി​യി​ൽ ന​ട​ത്തി​യ ഉ​ച്ച​കോ​ടി​യി​ൽ​നി​ന്നു ട്രം​പ് വാ​ക്കൗ​ട്ട് ന​ട​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.