ഡി​വി​ല്ല്യേ​ഴ്സ് വെ​ടി​ക്കെ​ട്ടി​ന് മ​റു​പ​ടി​യി​ല്ലാ​തെ പ​ഞ്ചാ​ബ്; ച​ല​ഞ്ചേ​ഴ്സി​നു വി​ജ​യം
Thursday, April 25, 2019 12:03 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ബാ​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് സീ​സ​ണി​ലെ നാ​ലാം ജ​യം. എ​ബി ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ 17 റ​ണ്‍​സി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ ബാം​ഗ്ലൂ​ർ വീ​ഴ്ത്തി. ബാം​ഗ്ലൂ​ർ ഉ​യ​ർ​ത്തി​യ 203 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബി​ന് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 റ​ണ്‍​സ് എ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

നേ​ര​ത്തെ, ഡി​വി​ല്യേ​ഴ്സി​ന്‍റെ സം​ഹാ​ര താ​ണ്ഡ​വ​മാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് കൂ​റ്റ​ൻ സ്കോ​ർ നേ​ടി ന​ൽ​കി​യ​ത്. അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 64 റ​ണ്‍​സ് ആ​ണ് ബം​ഗ​ളൂ​രു വാ​രി​ക്കൂ​ട്ടി​യ​ത്. ഡി​വി​ല്യേ​ഴ്സും മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സു​മാ​ണ് പ​ഞ്ചാ​ബ് ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ച്ച​വ​ശ​രാ​ക്കി​യ​ത്. ഡി​വി​ല്യേ​ഴ്സ് 44 പ​ന്തി​ൽ ഏ​ഴ് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 82 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. 34 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 46 റ​ണ്‍​സു​മാ​യി സ്റ്റോ​യി​നി​സും പു​റ​ത്താ​യി​ല്ല. അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 66 പ​ന്തി​ൽ 121 റ​ണ്‍​സി​ന്‍റെ അ​ഭേ​ദ്യ​മാ​യ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഒ​ന്പ​ത് ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് സ്കോ​ർ​ബോ​ർ​ഡി​ൽ 35 റ​ണ്‍​സു​ള്ള​പ്പോ​ൾ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ് ലി​യെ ന​ഷ്ട​പ്പെ​ട്ടു. എ​ട്ട് പ​ന്തി​ൽ 13 റ​ണ്‍​സു​മാ​യി നി​ന്ന കോ​ഹ് ലി​യെ മു​ഹ​മ്മ​ദ് ഷാ​മി​യു​ടെ പ​ന്തി​ൽ മ​ൻ​ദീ​പ് സിം​ഗ് ക്യാ​ച്ച് എ​ടു​ത്തു. പാ​ർ​ഥി​വ് പ​ട്ടേ​ൽ (24 പ​ന്തി​ൽ 43 റ​ണ്‍​സ്) പു​റ​ത്താ​കു​ന്പോ​ൾ സ്കോ​ർ 6.2 ഓ​വ​റി​ൽ 71. ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പാ​ർ​ഥി​വി​ന്‍റെ ഇ​ന്നിം​ഗ്സ്. മൊ​യീ​ൻ അ​ലി​ക്കും (അ​ഞ്ച് പ​ന്തി​ൽ നാ​ല് റ​ണ്‍​സ്) അ​ക്ഷ​ദീ​പ് നാ​ഥി​നും (ഏ​ഴ് പ​ന്തി​ൽ മൂ​ന്ന് റ​ണ്‍​സ്) തി​ള​ങ്ങാ​നാ​യി​ല്ല. കിം​ഗ്സ് ഇ​ല​വ​ൻ ബൗ​ളിം​ഗ് നി​ര​യി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​ഹ​ര​മേ​റ്റ​ത് മു​ഹ​മ്മ​ദ് ഷാ​മി​ക്കാ​ണ്. നാ​ല് ഓ​വ​റി​ൽ 53 റ​ണ്‍​സ് ആ​ണ് ഷാ​മി വ​ഴ​ങ്ങി​യ​ത്.

മ​റു​പ​ടി പ​റ​യാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​നാ​യി ക്രി​സ് ഗെ​യി​ൽ (10 പ​ന്തി​ൽ 23) ത​ക​ർ​പ്പ​ൻ തു​ട​ക്കം ന​ൽ​കി. 3.2 ഓ​വ​റി​ൽ 42 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് പി​രി​ഞ്ഞ​ത്. ഇ​തി​നു​ശേ​ഷം മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ-​കെ.​എ​ൽ. രാ​ഹു​ൽ കൂ​ട്ടു​കെ​ട്ട് പ​ഞ്ചാ​ബി​നെ ഒ​ന്പ​ത് ഓ​വ​റി​ൽ നൂ​റു ക​ട​ത്തി. പി​ന്നാ​ലെ അ​ഗ​ർ​വാ​ൾ (35) മ​ട​ങ്ങി. നാ​ലു റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ കെ.​എ​ൽ. രാ​ഹു​ലും പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. 27 പ​ന്തി​ൽ 42 റ​ണ്‍​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​ന്പാ​ദ്യം.

തു​ട​ർ​ന്ന് നി​ക്കോ​ളാ​സ് പു​റാ​നും ഡേ​വി​ഡ് മി​ല്ല​റും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. നാ​ലാം വി​ക്ക​റ്റി​ൽ 68 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ കൂ​ട്ടു​കെ​ട്ട് മി​ല്ല​റി​നെ പു​റ​ത്താ​ക്കി സൈ​നി പൊ​ളി​ച്ചു. ഇ​തി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ പ​ഞ്ചാ​ബി​ന് വി​ജ​യം ഏ​റെ അ​ക​ലെ​യാ​യി. പു​റാ​ൻ 28 പ​ന്തി​ൽ 46 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ച​ല​ഞ്ചേ​ഴ്സി​നാ​യ ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നും സൈ​നി ര​ണ്ടും വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.