ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ പ​ട്ട​ണ​ത്തി​ന് ട്രം​പി​ന്‍റെ പേ​രി​ടും: നെ​ത​ന്യാ​ഹു
Thursday, April 25, 2019 2:35 AM IST
ജ​റൂ​സ​ലേം: ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ ഒ​രു പ​ട്ട​ണ​ത്തി​നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പേ​രി​ടു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു. 1967ലെ ​യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ പി​ടി​ച്ച​ട​ക്കി​യ സി​റി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി‍​ൽ​പെ​ടു​ന്ന​താ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഗോ​ലാ​ൻ കു​ന്നു​ക​ൾ. പ്ര​ദേ​ശം ഒ​ഴി​യ​ണ​മെ​ന്ന് െഎ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യും മ​റ്റു രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ന്പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഗോ​ലാ​ൻ കു​ന്നു​ക​ളു​ടെ മേ​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ പ​ര​മാ​ധി​കാ​രം അ​ടു​ത്തി​ടെ ട്രം​പ് അം​ഗീ​ക​രി​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തോ​ടു​ള്ള ന​ന്ദി സൂ​ച​ക​മാ​യാ​ണ് ഒ​രു പ​ട്ട​ണ​ത്തി​നു ട്രം​പി​ന്‍റെ പേ​രി​ടാ​നു​ള്ള തീ​രു​മാ​നം നെ​ത​ന്യാ​ഹു എ​ടു​ത്ത​ത്. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു.

2017ൽ ​ടെ​ൽ അ​വീ​വി​നു പ​ക​രം ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി ട്രം​പ് അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​വി​ടു​ത്തെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നു ട്രം​പി​ന്‍റെ പേ​രി​ടു​മെ​ന്നും അ​ന്ന് നെ​ത​ന്യാ​ഹു പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.