ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം
Thursday, April 25, 2019 8:03 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം. ക​ട​ലി​ൽ പോ​യ​വ​ർ ഉ​ട​ൻ തി​രി​കെ വ​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബം​ഗാ​ൾ ഉ​ൾ​ക്ക​ടി​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​ന്യൂ​ന​മ​ർ​ദം ത​മി​ഴ്നാ​ട് തീ​ര​ത്ത് നാ​ശം വി​ത​യ്ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി പ്ര​ക്ഷു​ബ്ദ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഴ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യ്ക്കു മു​ൻ​പ് ത​ന്നെ ഏ​റ്റ​വും അ​ടു​ത്തു​ള്ള തീ​ര​ത്ത് എ​ത്തി ചേ​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.