ആ​ശ​ങ്ക​യൊ​ഴി​യാ​തെ ശ്രീ​ല​ങ്ക: വീ​ണ്ടും സ്ഫോ​ട​നം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Thursday, April 25, 2019 10:19 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ വീ​ണ്ടും സ്ഫോ​ട​നം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 359 ആ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​രി​ൽ ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.