ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന ആ​രോ​പ​ണം: അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ് ര​ണ്ടു മ​ണി​ക്ക്
Thursday, April 25, 2019 11:28 AM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യ്ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ത്സ​വ് ബെ​യ്ൻ​സ് ന​ൽ​കി​യ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് സ​ത്യ​വാ​ങ്മൂ​ലം കൈ​മാ​റി​യ​ത്. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ത്ത​ര​വ് ഇ​ന്ന് ഉച്ചകഴിഞ്ഞ് ര​ണ്ടി​ന് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഗൂ​ഡാ​ലോ​ച​ന കേ​സി​ലെ അ​ന്വേ​ഷ​ണം യു​വ​തി​യു​ടെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ലെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി ആ​വ​ർ​ത്തി​ച്ചു. അ​തേ​സ​മ​യം, വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ ബെ​യ്ൻ​സി​ന് പ്ര​ത്യേ​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. ക്രി​മി​ന​ൽ നി​യ​മ​പ്ര​കാ​രം ഏ​തു രേ​ഖ​യും കോ​ട​തി​ക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​ജി വ്യ​ക്ത​മാ​ക്കി.

സ​ത്യം എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ജ​ന​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഏ​തു രേ​ഖ സ​മ​ർ​പ്പി​ച്ചാ​ലും അ​ത് പ​രി​ഗ​ണി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ഉ​ണ്ടെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യും നി​രീ​ക്ഷി​ച്ചു. കോ​ട​തി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ദി​വ​സം​തോ​റും വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ലെ സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.