ബ​സി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം: ക​ല്ല​ട സു​രേ​ഷ് ഇ​ന്നും ഹാ​ജ​രാ​കി​ല്ല
Thursday, April 25, 2019 11:45 AM IST
കൊ​ച്ചി: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്നും ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ചി​കി​ത്സാ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സു​രേ​ഷ് ക​ല്ല​ട​യോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ക​ല്ല​ട സു​രേ​ഷി​നോ​ട് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​ന്നു​കൂ​ടി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. സു​രേ​ഷി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.