"പി​എം മോ​ദി' മേ​യ് 19ന് ​മു​ന്പ് റി​ലീ​സ് ചെ​യ്യ​രു​തെ​ന്ന് തെ​ര. ക​മ്മീ​ഷ​ൻ
Thursday, April 25, 2019 3:44 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന "പി​എം മോ​ദി' എ​ന്ന ച​ല​ച്ചി​ത്രം മേ​യ് 19ന് ​മു​ന്പ് റി​ലീ​സ് ചെ​യ്യ​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് തിങ്കളാഴ്ച ​മു​ദ്ര​വ​ച്ച ക​വ​റി​ൽ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഏ​പ്രി​ൽ 17ന് ​തെ​ര. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് ന​ട​ന്നി​രു​ന്നു. ചി​ത്രം ക​ണ്ട് 22ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര വ​രെ​യു​ള്ള ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ വി​വ​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത്, ഉ​ത്ത​രാ​ഖ​ണ്ഡ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പി​എം മോ​ദി​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കും മു​ൻ​പാ​യി സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ക്കം. വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചിത്രത്തിൽ മോ​ദി​യാ​യെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.