ലെ​യ്സ് നി​ർ​മി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്തു; ക​ർ​ഷ​ക​രോ​ടു ന​ഷ്ട​പ​രി​ഹാ​രം തേ​ടി പെ​പ്സി
Thursday, April 25, 2019 5:58 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലെ​യ്സ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രോ​ടു ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗോ​ള കു​ത്ത ക​ന്പ​നി​യാ​യ പെ​പ്സി​കോ ഇ​ന്ത്യ. ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​ക​ന്ദ, ആ​ര​വ​ല്ലി ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രേ 1.05 കോ​ടി രൂ​പ ഓ​രോ​രു​ത്ത​രോ​ടും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പെ​പ്സി​കോ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്എ​ൽ 2027 വി​ഭാ​ഗം ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ് പാ​ക്ക​റ്റ് പൊ​ട്ട​റ്റോ ചി​പ്സാ​യ ലെ​യ്സ് നി​ർ​മി​ക്കാ​ൻ പെ​പ്സി​കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ഈ ​ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ അ​വ​കാ​ശം, പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് പ്ലാ​ന്‍റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് റൈ​റ്റ്സ് ആ​ക്ട്-2001 പ്ര​കാ​രം പെ​പ്സി​കോ ഇ​ന്ത്യ ക​ന്പ​നി​ക്കാ​ണ്.

2009-ൽ ​ഇ​ന്ത്യ​യി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് ആ​ദ്യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ന്പ​നി ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​ത്. ക​ന്പ​നി​ക്ക് മാ​ത്ര​മേ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ൽ​ക്കാ​വൂ എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് അ​ന്നു വി​ത്തു വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തു പി​ന്നീ​ടു ഗു​ജ​റാ​ത്തി​ലും കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ർ ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്തെ​ന്നും അ​ത് നി​യ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ക​ന്പ​നി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ കൈ​മാ​റി ല​ഭി​ച്ച വി​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ക​ന്പ​നി പ​റ​യു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളൊ​ന്നും അ​റി​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഒ​ന്പ​തു ക​ർ​ഷ​ക​ർ​ക്കെ​തി​രേ പെ​പ്സി​കോ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

ക​ന്പ​നി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്യു​ന്ന​തും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും അ​ഹ​മ്മ​ദാ​ബാ​ദി​ലെ കൊ​മേ​ഴ്സ്യ​ൽ കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. മൂ​ന്നു ക​ർ​ഷ​രോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ച്ച കോ​ട​തി വെ​ള്ളി​യാ​ഴ്ച കേ​സ് വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.