"​ബി​ജെ​പി​ക്ക് പ​റ്റി​യ ആ​രോ​ഗ്യ​മ​ന്ത്രി​യെ കി​ട്ടി’; ഗോ​മൂ​ത്ര ചി​കി​ത്സ​ക പ്ര​ജ്ഞ​ക്കെ​തി​രേ ഒ​വൈ​സി
Thursday, April 25, 2019 6:18 PM IST
ഹൈ​ദ​രാ​ബാ​ദ്: ഗോ​മൂ​ത്ര ചി​കി​ത്സ​യി​ൽ സ്ത​നാ​ർ​ബു​ദം സു​ഖ​പ്പെ​ട്ട​തെ​ന്ന ബി​ജെ​പി നേ​താ​വ് സാ​ധ്വി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി. ബി​ജെ​പി​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ക്കാ​ൻ പ​റ്റി​യ ഒ​രു സ്ഥാ​നാ​ർ​ഥി​യെ ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു എ​ഐ​എം​ഐ​എം പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ ഒ​വൈ​സി​യു​ടെ പ​രി​ഹാ​സം.

നോ​ക്കൂ, ബി​ജെ​പി അ​വ​രു​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. അ​ഡീ​ഷ​ണ​ൽ ചാ​ർ​ജാ​യി ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് കൂ​ടി ഏ​ൽ​പ്പി​ക്കാം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​കു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് അ​തു കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല- ഒ​വൈ​സി ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ, ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്, ഗോ​മൂ​ത്ര​വും പാ​ഞ്ച​ഗ​വ്യ​യും ചേ​ർ​ത്ത ഒൗ​ഷ​ധം ക​ഴി​ച്ചാ​ണ് ത​ന്‍റെ സ്ത​നാ​ർ​ബു​ദം സു​ഖ​പ്പെ​ട്ട​തെ​ന്നു പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞ​ത്. ഈ ​മ​രു​ന്ന് ശാ​സ്ത്രീ​യ​മാ​ണെ​ന്നും താ​ൻ അ​തി​ന്‍റെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു. ഗോ​മാ​താ​വി​ന്‍റെ പു​റ​കു​വ​ശ​ത്തു​നി​ന്ന് അ​തി​ന്‍റെ ക​ഴു​ത്ത് വ​രെ ത​ട​വി​യാ​ൽ ആ​ളു​ക​ളു​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു​വ​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല, മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​തി​നു പ​ങ്കാ​ളി​യാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും മു​ൻ മ​ഹാ​രാ​ഷ്ട്ര എ​ടി​എ​സ് ത​ല​വ​ൻ ഹേ​മ​ന്ദ് കാ​ർ​ക്ക​രെ ത​ന്‍റെ ശാ​പം കാ​ര​ണ​മാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നു​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.