ക​ശു​വ​ണ്ടി ശേ​ഖ​രി​ക്ക​വേ കാ​ലു​കൊ​ണ്ട് ത​ട്ടി​യ "ഐ​സ്ക്രീം ​ബോ​ൾ’ പൊ​ട്ടി​ത്തെ​റി​ച്ചു
Thursday, April 25, 2019 9:50 PM IST
ക​ണ്ണൂ​ർ: ക​ശു​വ​ണ്ടി ശേ​ഖ​രി​ക്ക​വേ കാ​ലു​കൊ​ണ്ടു ത​ട്ടി​യ എ​സ്ക്രീം ബോ​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്. വെ​ളി​യ​ന്പ്ര പ​റ​ന്പി​ലെ ഷാ​ഹി​ത മ​ൻ​സി​ലി​ൽ ടി.​വി അ​ബ്ദു​ൾ നാ​സ​റിനാ​ണു പ​രി​ക്കേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബോ​ധം​കെ​ട്ടു​വീ​ണു.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ തി​ല്ല​ങ്കേ​രി പൂ​മ​ര​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ൽ ഭാ​ര്യ​ക്കൊ​പ്പം ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ണ്ട ഐ​സ്ക്രീം ബോ​ൾ കാ​ലു​കൊ​ണ്ട് ത​ട്ടി​യ​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. നാ​സ​റി​ന്‍റെ വ​ല​തു​കാ​ലി​നാ​ണ് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച നാ​സ​റി​നെ എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ൽ കാ​ലി​ൽ ബോം​ബി​ന്‍റെ ചീ​ളു​ക​ൾ തു​ള​ഞ്ഞു​ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി.

ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഷാ​ഹി​ന ബോ​ധം കെ​ട്ടു​വീ​ണു. ബോം​ബി​ന്‍റെ ശ​ബ്ദ​വും നി​ല​വി​ളി​യും കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.