കാ​ർ​ത്തി​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ടി​ന് പ​രാ​ഗി​ന്‍റെ ഉ​ശി​ര​ൻ മ​റു​പ​ടി; റോ​യ​ൽ​സി​ന് ജ​യം
Friday, April 26, 2019 12:09 AM IST
കോ​ൽ​ക്ക​ത്ത: ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ ഇ​ന്നിം​ഗ്സി​ന് റി​യാ​ൻ പ​രാ​ഗ്, ജോ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​രി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് സീ​സ​ണി​ലെ നാ​ലാം ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ മൂ​ന്നു വി​ക്ക​റ്റി​ന് റോ​യ​ൽ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. 176 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ൻ നാ​ലു പ​ന്ത് ശേ​ഷി​ക്കെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ത്തി​ലെ​ത്തി. നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​റാം തോ​ൽ​വി​യാ​ണി​ത്.

ഒ​രു ഘ​ട്ട​ത്തി​ൽ 98/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന റോ​യ​ൽ​സി​നെ പ​രാ​ഗ് ത​ക​ർ​പ്പ​ന​ടി​ക​ളി​ലൂ​ടെ വി​ജ​യ​ത്തി​ന​ടു​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു പ​ന്തി​ൽ ഒ​ന്പ​തു റ​ണ്‍​സ് വേ​ണ്ട​പ്പോ​ൾ പ​രാ​ഗ് (31 പ​ന്തി​ൽ 47) പു​റ​ത്താ​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റി​ന്‍റെ ആ​ദ്യ ര​ണ്ടു പ​ന്തു​ക​ൾ ബൗ​ണ്ട​റി​യും സി​ക്സ​റും പ​റ​ത്തി ആ​ർ​ച്ച​ർ റോ​യ​ൽ​സി​നു വി​ജ​യം സ​മ്മാ​നി​ച്ചു. 12 പ​ന്തി​ൽ 27 റ​ണ്‍​സു​മാ​യി ആ​ർ​ച്ച​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ജി​ൻ​ക്യ ര​ഹാ​നെ (34), സ​ഞ്ജു സാം​സ​ണ്‍ (22) എ​ന്നി​വ​രും റോ​യ​ൽ​സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

നേ​ര​ത്തെ, വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്സി​ലൂ​ടെ ദി​നേ​ഷ് കാ​ർ​ത്തി​ക് പ​ട ന​യി​ച്ച​പ്പോ​ൾ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ നൈ​റ്റ് റൈ​ഡേ​ഴ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ണ്‍​സ് നേ​ടി. കാ​ർ​ത്തി​ക് 50 പ​ന്തി​ൽ ഒ​ന്പ​ത് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 97 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. 21 റ​ണ്‍​സ് നേ​ടി​യ നി​തീ​ഷ് റാ​ണ​യാ​ണ് റൈ​ഡേ​ഴ്സി​ന്‍റെ ര​ണ്ടാം ടോ​പ് സ്കോ​റ​ർ.

10 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 49 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ൽ പ​ത​റി​യ കോ​ൽ​ക്ക​ത്ത​യാ​ണ് 175 എ​ന്ന ടോ​ട്ട​ലി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്. അ​വ​സാ​ന 10 ഓ​വ​റി​ൽ 126 റ​ണ്‍​സ് പി​റ​ന്നു. അ​തി​ൽ ത​ന്നെ അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ലാ​യി​രു​ന്നു 75 റ​ണ്‍​സ് പി​റ​ന്ന​ത്. 15 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നാ​ലി​ന് 100 ആ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ സ്കോ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.