മു​ൻ നി​സാ​ൻ മേ​ധാ​വി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി
Friday, April 26, 2019 2:25 AM IST
ടോ​ക്കി​യോ: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ലാ​യി​രു​ന്ന നി​സാ​ൻ വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മു​ൻ മേ​ധാ​വി കാ​ർ​ലോ​സ് ഘോ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ടോ​ക്കി​യോ ഡി​റ്റെ​ൻ​ഷ​ൻ ഹൗ​സി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി. 50 കോ​ടി നൂ​റു​കോ​ടി യെ​ൻ (90ല​ക്ഷം യു​എ​സ് ഡോ​ള​ർ) ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​ശേ​ഷ​മാ​ണ് ഘോ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്.

രേ​ഖ​ക​ളി​ൽ ശ​മ്പ​ളം കു​റ​ച്ചു​കാ​ണി​ച്ചു, സ്വ​കാ​ര്യ നി​ക്ഷേ​പം​മൂ​ല​മു​ള്ള ന​ഷ്ടം നി​സാ​ന്‍റെ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തു തു​ട​ങ്ങി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളാ​ണു ഘോ​ന്‍റെ പേ​രി​ൽ ചു​മ​ത്തി​യ​ത്. നേ​ര​ത്തെ 90 ല​ക്ഷം ഡോ​ള​റി​ന്‍റെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി ഘോ​ൻ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നാ​ണ് വീ​ണ്ടും ജ​യി​ലി​ലാ​യ​ത്. ജാ​മ്യ​കാ​ല​യ​ള​വി​ൽ കോ​ട​തി അ​നു​വ​ദി​ച്ച സാ​ധാ​ര​ണ കെ​ട്ടി​ട​ത്തി​ലാ​ണ് ഘോ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.