സ്വ​ത​ന്ത്ര സ്കോ​ട്ട്ല​ൻ​ഡി​നാ​യി വീ​ണ്ടും ഹി​ത​പ​രി​ശോ​ധ​ന; ആ​വ​ശ്യ​വു​മാ​യി എ​സ്എ​ൻ​പി
Friday, April 26, 2019 2:47 AM IST
ല​ണ്ട​ൻ: സ്വ​ത​ന്ത്ര സ്കോ​ട്ട്ല​ൻ​ഡി​നാ​യി ര​ണ്ടാ​മ​തും ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് സ്കോ​ട്ടി​ഷ് നാ​ഷ​ന​ൽ പാ​ർ​ട്ടി(​എ​സ്എ​ൻ​പി) രം​ഗ​ത്തെ​ത്തി. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം വീ​ണ്ടും ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​സ്എ​ൻ​പി നേ​താ​വും സ്കോ​ട്ട്ല​ൻ​ഡ് ഫ​സ്റ്റ് മി​നി​സ്റ്റ​റു​മാ​യ നി​ക്കൊ​ളാ​സ് സ്റ്റ​ർ​ജ​ൻ പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ടാ​നു​ള്ള ബ്രെ​ക്സി​റ്റി​നു ബ്രി​ട്ട​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ളാ​ണ് സ്കോ​ട്ടി​ഷ് പാ​ർ​ട്ടി​യു​ടെ നീ​ക്കം.

2021ൽ ​സ്കോ​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​പ്പ​മോ അ​തി​നു മു​മ്പോ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സ്റ്റ​ർ​ജ​ന്‍റെ നി​ർ​ദേ​ശം. ഇ​ക്കാ​ര്യം ബ്രി​ട്ടി​ഷ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​മേ​യം ഈ ​വ​ർ​ഷം ത​ന്നെ പാ​സാ​ക്കു​മെ​ന്ന് സ്റ്റ​ർ​ജ​ൻ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ഹി​ത​പ​രി​ശോ​ധ​ന​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കാ​ബി​ന​റ്റ് ഓ​ഫീ​സ് മ​ന്ത്രി ഡേ​വി​ഡ് ലി​ഡിം​ഗ്ട​ൺ.

2014 ഒ​ക്ടോ​ബ​ർ 18നാ​യി​രു​ന്നു സ്കോ​ട്ടി​ഷ് ജ​ന​ത ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി ബ്രി​ട്ട​ന്‍റെ ഭാ​ഗ​മാ​യി​ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നും വി​ട്ടു​പോ​രാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ സ്വ​ത​ന്ത്ര​രാ​ഷ്ട്ര​മാ​ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.