കൊ​ളം​ബോ ചാ​വേ​ർ ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട​ത് 253 പേ​രാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം
Friday, April 26, 2019 4:08 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പു​റ​ത്തു​വ​ന്ന​തി​ലും കു​റ​വാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. സ്ഫോ​ട​ന​ങ്ങ​ളി​ൽ 253 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ 353 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴു​ണ്ടാ​യ പി​ഴ​വാ​ണ് മ​ര​ണ സം​ഖ്യ തെ​റ്റാ​യി ക​ണ​ക്കാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ല​ങ്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഒ​രാ​ളു​ടെ ത​ന്നെ മൃ​ത​ദേ​ഹം പ​ല​താ​യി ക​ണ​ക്കാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്. ഇ​തി​നു ശേ​ഷ​മാ​ണ് കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭി​ച്ച​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​യാ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ്ഫോ​ട​ന പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭീ​ക​ര​ർ​ക്കാ​യി പോ​ലീ​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​ർ കൂ​ടി ഇ​നി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​ദേ​ശി​ക തീ​വ്ര ഇ​സ്‌​ലാ​മി​ക് സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ തൗ​ഹീ​ദ്ജ​മാ അ​ത്ത് (എ​ൻ​ടി​ജെ) ആ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഭീ​ക​ര​ർ​ക്ക് പു​റ​ത്തു​നി​ന്നും സ​ഹാ​യം ല​ഭി​ച്ച​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ​യും ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തോ​ടെ​യു​മാ​ണ് എ​ട്ടി​ട​ങ്ങ​ളി​ൽ ഏ​താ​ണ്ട് ഒ​രേ സ ​മ​യ​ത്ത് മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ന പ​ര​മ്പ​ര​ക​ൾ ന​ട​ത്തി​യ​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വി​ദേ​ശ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​സ്‌​ലാ​മി​ക ത്രീ​വ​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി​ക്കാ​ണ് ശ്രീ​ല​ങ്ക ത​യാ​റെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.