ആ​ല​പ്പു​ഴ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു
Friday, April 26, 2019 6:38 AM IST
ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നീ​ഷ് (25) വി​ജ​യ​കു​മാ​ർ (38) പ്ര​സ​ന്ന (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

വാ​നി​ലെ മ​റ്റു യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​ർ​ക്കും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും പ​രി​ക്കേ​റ്റു. പ​രു​ക്കേ​റ്റ 3 പേ​ർ കു​ട്ടി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ര​ണ്ടാ​യി പി​ള​ർ​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റ​നേ​രം ശ്ര​മി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും വാ​നി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ട്രാ​വ​ല​ർ ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.