ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​യ്ക്കു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം; ന​വാ​സ് ഷ​രീ​ഫ് സു​പ്രീം കോ​ട​തി​യി​ൽ
Friday, April 26, 2019 6:57 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​യ്ക്കു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫ് സു​പ്രീം കോ​ട​തി​യി​ൽ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഷെ​രീ​ഫ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നേ​ര​ത്തെ മാ​ർ​ച്ച് 26 ന് ​ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് ഷെ​രീ​ഫി​ന് സു​പ്രീം കോ​ട​തി ആ​റാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ തേ​ടാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ജാ​മ്യ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി വി​ദേ​ശ​ത്തു ചി​കി​ത്സ​തേ​ട​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷ​രീ​ഫി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഖ​വാ​ജാ ഹാ​രീ​സ് സു​പ്രീം കോ​ട​തി​യി​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ നി​ര​വ​ധി രോ​ഗ​ങ്ങ​ൾ ഷ​രീ​ഫി​നെ കീ​ഴ്പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യും ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ക്കു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ‌ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്നു.

അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഷെ​രീ​ഫ് കോ​ട് ല​ഖ്പ​ത് ജ​യി​ലി​ലാ​ണ്. ഏ​ഴു വ​ർ​ഷ​ത്തെ ത​ട​വി​നാ​ണ് ഷ​രീ​ഫി​നെ ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.